Tuesday, December 6, 2011

ഒരു സൂപ്പര്‍മാന്‍റെ കഥ


ഹലോ .. ഞാന്‍ വീണ്ടും ബ്ലോഗുമായി എത്തി.

ഇന്ന് ഞാന്‍ പറയാന്‍ പോഗുന്ന കഥയുടെ പേരാണ് "സൂപ്പര്‍മാന്‍".
ഇത് പണ്ട് സംഭവിച്ച ഒരു കഥയാണ്‌.
സംഭവം നടന്നത് മ്മടെ പടിയൂര് തന്നെയാണ്. ദാസന്‍ ചേട്ടനാണ് പടിയൂരിലെ ആസ്ഥാന മരം വെട്ടലുകാരന്‍. ദാസേട്ടന്റെ ശിഷ്യന്മാരാണ് ഇപ്പോള്‍ പടിയൂരിലെ പ്രധാന മരം വെട്ടുകാര്‍ . അന്ന് ഓരോ ഇടത്ത് ചെല്ലുംബോളും ദാസേട്ടന് ആ ഏരിയയില്‍ നിന്നും ശിഷ്യന്മാരെ കിട്ടുമായിരുന്നു അതായത് സഹായിമാരെ.

അങ്ങനെ ഒരു ദിവസം ദാസേട്ടന്‍ കൊടംകുളതിനടുത്തു മരം വെട്ടാന്‍ പോയി. ഒരു മതിലിനോട് ചേര്‍ന്ന മരമാണ് മുരിച്ചിടെണ്ടത്. വളരെ കഷ്ടപ്പാട് പിടിച്ച പണിയാണ്. ഈ മരം വെട്ടാന്‍ സഹായിയുടെ അവശ്യം ഉണ്ടെന്നു പറഞ്ഞപ്പോള്‍ അപ്പുറത്തെ വീട്ടിലെ ഭുവനന്‍ ചേട്ടന്‍ റെഡി ആണെന്നും പറഞ്ഞു വന്നു. ദാസെടന്‍ മൂപ്പരോട് ചോദിച്ചു, " മുന്‍പ് ഈ ഫീല്‍ഡില്‍ വല്ല പരിചയവുമുണ്ടോ ?" ഭുവനന്‍ ചേട്ടന്‍ പുച്ഛത്തോടെ പറഞ്ഞു, " ഓ.. ഭയങ്കര കഷ്ടപ്പാടുള്ള പണിയല്ലേ, experiance സര്‍ട്ടിഫിക്കറ്റ് തന്നാലെ പനിയ്കെടുക്കു...?" ശരി എന്നും പറഞ്ഞുകൊണ്ട് ദാസേട്ടന്‍ പണി തുടങ്ങാന്‍ തയ്യാറെടുത്തു.

ഒരു വലിയ തെങ്ങ് മുറിച്ചിടുകയാണ് ലക്‌ഷ്യം . അടുത്തുള്ള മതിലിനു കേടുപാടുകള്‍ ഒന്നും സംഭവിക്കരുത്. ദാസേട്ടന്‍ തെങ്ങിന്റെ മുകളില്‍ കയറി തെങ്ങിന്റെ തല വെട്ടിയിട്ടു. ഇനിയാണ് പണി വരുന്നത്. കഷണങ്ങളായി തെങ്ങ് വെട്ടി താഴെയിറക്കണം. ആദ്യപടിയായി ഏറ്റവും മുകളിലത്തെ കഷണത്തില്‍ (മുറിക്കാന്‍ പോഗുന്ന) കയര്‍ കെട്ടി. അതിന്റെ അറ്റം അടുത്തുള്ള മാവിന്റെ " Y " പോലുള്ള കൊമ്പിന്റെ ഇടയില്‍ കൂടി ഇട്ടു മാവിന്റെ താഴെ നില്‍ക്കുന്ന ഭുവനന്‍ ചേട്ടന്റെ കയ്യിലേക്ക് കൊടുത്തു. ഭുവനന്‍ ചേട്ടനോട് കെട്ടുവാന്‍ പറഞ്ഞു. ബുദ്ധിശാലിയായ ഭുവനന്ചെട്ടന്‍ കയര്‍ മാവില്‍ കെട്ടാതെ തന്‍റെ അരയില്‍ കെട്ടി.

മരം പകുതി വെട്ടിയിട്ട് താഴെ വന്നു അഡ്ജസ്റ്റ് ചെയ്തു വീഴ്തുവാനായിരുന്നു ദാസന്‍ ചേട്ടന്‍റെ ഐഡിയ. മരം വെട്ടി പകുതിയാക്കി ദാസേട്ടന്‍ താഴെയിര്ങ്ങിയപ്പോള്‍ തന്നെ ഭുവനന്‍ ചേട്ടന്‍ കയറില്‍ പിടിച്ചു വലിച്ചു. തെങ്ങ് മുറിഞ്ഞു വീണു ഒപ്പം ഭുവനന്‍ ചെടന്‍ സുപെര്‍മാന്‍ പോലെ ആകാശത്തിലേക്ക് പറന്നു . " Y " കൊമ്ബിന്റെ ഇടയിലൂടെ ജെറ്റ് വിട്ട പോലെ ഭുവനന്‍ ചേട്ടന്‍ പറന്നു . ഒടുവില്‍ അതി സാഹസികമായ ആ യാത്ര അടുത്തുള്ള കൈതക്കൂടില്‍ ലാന്‍ഡ്‌ ചെയ്തു.

പിറ്റേ ദിവസം ഡിസ്ക് തെറ്റി ആശുപത്രിയില്‍ കിടക്കുന്ന ഭുവനന്‍ ചേട്ടനെ കാണാന്‍ ദാസേട്ടന്‍ എത്തി. ദാസേട്ടന്‍ പറഞ്ഞു , " ഇപ്പോള്‍ മനസ്സിലായോ മരം വെട്ടലിനു experiance സര്‍ട്ടിഫിക്കറ്റ് വേണമോയെന്ന് ?"
ഒരു നെടുവീര്‍പ്പോട് കൂടി ഭുവനന്‍ ചേട്ടന്‍ കയ്യിലെ കൈത മുള്ളുകള്‍ എടുത്തുകളഞ്ഞു കൊണ്ടിരുന്നു....

No comments:

Post a Comment