Sunday, March 25, 2012

പകിട


പകിട

പണ്ടുകാലത്തെ ഒരു വാശിയേറിയ മത്സരമായിരുന്നു പകിടകളി. പകിട കളിയ്കായി അന്യ ദേശങ്ങളില്‍ നിന്നും വരെ ആളുകള്‍ നമ്മുടെ നാട്ടിലേയ്ക് എത്തിയിരുന്നു. പണ്ടു പടിയൂരിലെ മികച്ച പകിട കളിക്കാരന്‍ കേളപ്പന്‍ അച്ചാച്ചനായിരുന്നു.  ഒരു നാള്‍  മൂപ്പര്  പകിട കളിക്കാനായി വടക്കാഞ്ചേരിയില്‍ പോയി. കേളപ്പന്‍ അച്ചാച്ചന്റെ പകിടകളിയിലെ സാമര്‍ത്ഥ്യം കേട്ട് വടക്കന്ചെരിയിലേക്ക് വിളിച്ചതായിരുന്നു. അവര്‍ക്ക് കേളപ്പന്‍ അച്ചാച്ചനെ പകിടകളിയില്‍ തോല്പിക്കണം അതായിരുന്നു അവരുടെ ഉദ്ദേശ്യം.

പകിട കളിയില്‍ താല്പര്യമുള്ളതിനാല്‍ കേളപ്പന്‍ അച്ചാച്ചന്‍ വടക്കന്ചെരിയിലേക്ക് പോയി. പകിട കളി കാണാന്‍ ധാരാളം പേരുണ്ടായിരുന്നു. പകിട കളി വളരെ വാശിയോടെ നടന്നു . അവസാനം കേളപ്പന്‍ അച്ചാച്ചന്‍ ജയിച്ചു . പകിട കളി കഴിഞ്ഞ ഉടനെ വടക്കന്ചെരിക്കാര്‍ അച്ചച്ചനോട് അടുത്ത ഒരു കളി കൂടി കളിയ്ക്കാന്‍ ആവശ്യപ്പെട്ടു . കേളപ്പന്‍ അച്ചാച്ചന്‍ അത് നിരാകരിച്ചു. അദ്ദേഹം അവരോടു പറഞ്ഞു , " ഇനി കളിക്കനമെന്ഗ്ഗില്‍ എന്റെ നാട്ടിലേയ്ക് വാ .. അവിടെ വന്നു എന്നെ തോല്പിച്ചാല്‍ ഞാന്‍ വീണ്ടും ഇവിടെ  കളിയ്കാന്‍ വരാം" . വടക്കന്ചെരിക്കാര്‍ അച്ചച്ചന്റെ ഈ  വെല്ലു വിളിയെ ഏറ്റെടുത്തു . അവര്‍ പടിയൂരിലെയ്ക്ക് വരാം എന്നേറ്റു.

ഒടുവില്‍ പടിയൂരിലെ ആ മത്സരദിനം വന്നെത്തി. ഇപ്പോഴത്തെ ദിവകരന്മാസ്റ്റെരുടെ വീടിന്റെ മുന്നിലായിരുന്നു മത്സരം. പടിയൂരിലെ ഇടവും ജനപ്രീതിയാര്‍ന്ന മത്സരമായിരുന്നു പകിട കളി . അതുകൊണ്ട് തന്നെ ധാരാളം ആളുകള്‍ മത്സരം കാണാനായി തടിച്ചു കൂടി . വടക്കന്ചെരിക്കാര്‍ അന്യദേശത്തു നിന്നും പകിടകളിയില്‍ കേമനായ ഒരാളെയാണ് മത്സരത്തിനായി ഇറക്കുമതി  ചെയ്തത്. കേളപ്പന്‍ അച്ഛച്ചനും വടക്കാഞ്ചേരി ടീമുമായില്ല മത്സരം തുടങ്ങി. കളിയുടെ പകുതി ആയി തുടങ്ങിയപ്പോഴെയ്കും കാണികള്‍ക്ക് മനസ്സിലായി കളിക്കുന്ന ഈ രണ്ടുപേരും നിസ്സാരക്കാരല്ല എന്ന്. ഒടുവില്‍ കേളപ്പന്‍ അച്ചച്ചനു ജയിക്കണമെങ്കില്‍ രണ്ടു 12 ഉം ഒരു 10  ഉം വീഴണമെന്ന സ്ഥിതിയായി . കേളപ്പന്‍ അച്ചാച്ചന്‍ നമ്മുടെ കരിങ്കാളി മുത്തിയുടെ ഉപാസകനായിരുന്നു.
 "എന്‍റെ കാര്ത്തുവേ കാണട്ടെ ഒരു 12 ............... "
 എന്നുറക്കെ വിളിച്ചുകൊണ്ടു  പകിട കറക്കി നിലത്തെക്കിട്ടു ... പകിട കറങ്ങി കറങ്ങി അവസാനം 12  വീണു. കാണികള്‍ മത്സരത്തില്‍ എല്ലാം മറന്നു ആര്‍പ്പു വിളിച്ചു. ഇനി കേളപ്പന്‍ അച്ചച്ചനു ജയിക്കാന്‍ വേണ്ടത് ഒരു 12 ഉം ഒരു 10  ഉം . കേളപ്പന്‍ അച്ചാച്ചന്‍ വീണ്ടും പകിടകള്‍ കയ്യിലെടുത്തു . ഒന്ന് കണ്ണടച്ച് തുറന്നിട്ട്‌ ഉറക്കെ വീണ്ടും മുത്തിയേ വിളിച്ചു,
 " എന്‍റെ കാര്ത്തുവേ , ഒന്നൂടെ കാണിക്കു നീ ഒരു 12 .......... "
 എന്നിട്ട് പകിട കറക്കി എറിഞ്ഞു . പകിട നിലത്തു നിന്ന് കറങ്ങി .. അവസാനം ആ കറക്കം 12 ഇല്‍ നിന്ന്. കാണികള്‍ ഉറക്കെ വീണ്ടും ആര്‍പ്പു വിളിച്ചു. കാണികളുടെ ആവേശം പതിന്മടങ്ങ്‌ വര്‍ധിച്ചു. ഇനി കേളപ്പന്‍ അച്ചച്ചനു വേണ്ടത് ഒരു 10  ആണ് . ഇത് കണ്ടു കൊണ്ടിരുന്ന വടക്കാഞ്ചേരിക്കാരന്‍ അച്ചാച്ചനെ വെല്ലു വിളിച്ചു ,

 " 12  കാണിച്ചതൊക്കെ ശരി , ഇനി 10 എങ്ങനെ ഇടുമെന്ന് കാണിച്ചുതാ..."

കേളപ്പന്‍ അച്ചാച്ചന്‍ പകിടകള്‍ കയ്യിലെടുത്തു . നെഞ്ചോടു ചേര്‍ത്തു വച്ച് കണ്ണടച്ച് പ്രാര്‍ത്ഥിച്ചു എന്നിട്ട് ഉറക്കെ മാനത്തു നോക്കി ഉറക്കെ വിളിച്ചു ,

" എന്‍റെ കാര്ത്തുവേ...... , കാണിച്ചു കൊടുക്ക്‌  ഒരു 10 ............ "

 എന്നിട്ട്  പകിടകള്‍ ആഞ്ഞു കറക്കി നിലതെയ്ക്കിട്ടു . പകിടകള്‍ നിലത്തു നിന്ന് കറങ്ങി. ആ കറക്കത്തില്‍ കാണാമായിരുന്നു ഒരു പകിട 5 ഉം മറ്റേ പകിട 3 ഉം ആണ് വീഴുക എന്ന് . 5 ഉം 3  ഉം വീണാല്‍ 8 മാത്രമേ വീഴുകയുള്ളൂ .  8  വീണാല്‍ കേളപ്പന്‍ അച്ചാച്ചന്‍ തോറ്റു പോകും.. ..
വടക്കന്ചെരിക്കാരന്റെ മുഖത്ത് തെളിച്ചം കണ്ടു .
പകിട നിന്ന് കറങ്ങുകയായിരുന്നു .. 8  ആണ് വീഴാന്‍ പോകുന്നതെന്ന് മനസ്സിലാക്കിയ കേളപ്പന്‍ അച്ചാച്ചന്‍ നെഞ്ജത്തടിച്ചുകൊണ്ട് ഉറക്കെ വിളിച്ചു ,

 "ചതിച്ചല്ലോ കാര്ത്തുവേ ............................"

പെട്ടന്ന് 5 ഇല്‍ കറങ്ങി കൊണ്ടിരുന്ന പകിട 3 ഇല്‍ കറങ്ങിയിരുന്ന പകിടയെ കറങ്ങി വന്നു ഇടിച്ചു . ഒരു പകിട തെറിച്ചു പോയി 5 ഉം മറ്റേതു തെറിച്ചു പോയി 5 ഉം വീണു .

കണ്ടു നിന്നിരുന്നവര്‍ ഒരു നിമിഷത്തേക്ക് നിശബ്ദരായി . കേളപ്പന്‍ അച്ചാച്ചന്‍ ചാടി എഴുന്നേറ്റു ഉറക്കെ വിളിച്ചു ,

 " എന്‍റെ കാര്ത്തുവേ....."

നാട്ടുകാര്‍ കേളപ്പന്‍ അച്ചാച്ചനെ പൊക്കിയെടുത്തു ആര്‍പ്പു വിളിച്ചു . ഈ തിരക്കിനിടയില്‍ വടക്കന്ചെരിക്കാരുടെ പോടീ പോലും കണ്ടില്ല ...

ഇത് പണ്ടു നടന്ന ഒരു സംഭവമാണ് . ഈ കഥ ഇവിടെ ഓര്‍മിപ്പിച്ചതിനു പിന്നില്‍ ഉള്ള ഉദ്ദേശ്യം പകിടകളിയുടെ പുനരുജ്ജീവനമാണ് . പഴയ കാല കളികള്‍ നമ്മെ വിട്ടു പിരിയും മുന്‍പേ അവയെ നമ്മുടെ വരും തലമുറക്കെങ്കിലും പരിചയപ്പെടുത്തുക. ..

കടപ്പാട് : ഒരു പടിയൂര്‍ക്കാരന്‍

Tuesday, December 6, 2011

ഒരു സൂപ്പര്‍മാന്‍റെ കഥ


ഹലോ .. ഞാന്‍ വീണ്ടും ബ്ലോഗുമായി എത്തി.

ഇന്ന് ഞാന്‍ പറയാന്‍ പോഗുന്ന കഥയുടെ പേരാണ് "സൂപ്പര്‍മാന്‍".
ഇത് പണ്ട് സംഭവിച്ച ഒരു കഥയാണ്‌.
സംഭവം നടന്നത് മ്മടെ പടിയൂര് തന്നെയാണ്. ദാസന്‍ ചേട്ടനാണ് പടിയൂരിലെ ആസ്ഥാന മരം വെട്ടലുകാരന്‍. ദാസേട്ടന്റെ ശിഷ്യന്മാരാണ് ഇപ്പോള്‍ പടിയൂരിലെ പ്രധാന മരം വെട്ടുകാര്‍ . അന്ന് ഓരോ ഇടത്ത് ചെല്ലുംബോളും ദാസേട്ടന് ആ ഏരിയയില്‍ നിന്നും ശിഷ്യന്മാരെ കിട്ടുമായിരുന്നു അതായത് സഹായിമാരെ.

അങ്ങനെ ഒരു ദിവസം ദാസേട്ടന്‍ കൊടംകുളതിനടുത്തു മരം വെട്ടാന്‍ പോയി. ഒരു മതിലിനോട് ചേര്‍ന്ന മരമാണ് മുരിച്ചിടെണ്ടത്. വളരെ കഷ്ടപ്പാട് പിടിച്ച പണിയാണ്. ഈ മരം വെട്ടാന്‍ സഹായിയുടെ അവശ്യം ഉണ്ടെന്നു പറഞ്ഞപ്പോള്‍ അപ്പുറത്തെ വീട്ടിലെ ഭുവനന്‍ ചേട്ടന്‍ റെഡി ആണെന്നും പറഞ്ഞു വന്നു. ദാസെടന്‍ മൂപ്പരോട് ചോദിച്ചു, " മുന്‍പ് ഈ ഫീല്‍ഡില്‍ വല്ല പരിചയവുമുണ്ടോ ?" ഭുവനന്‍ ചേട്ടന്‍ പുച്ഛത്തോടെ പറഞ്ഞു, " ഓ.. ഭയങ്കര കഷ്ടപ്പാടുള്ള പണിയല്ലേ, experiance സര്‍ട്ടിഫിക്കറ്റ് തന്നാലെ പനിയ്കെടുക്കു...?" ശരി എന്നും പറഞ്ഞുകൊണ്ട് ദാസേട്ടന്‍ പണി തുടങ്ങാന്‍ തയ്യാറെടുത്തു.

ഒരു വലിയ തെങ്ങ് മുറിച്ചിടുകയാണ് ലക്‌ഷ്യം . അടുത്തുള്ള മതിലിനു കേടുപാടുകള്‍ ഒന്നും സംഭവിക്കരുത്. ദാസേട്ടന്‍ തെങ്ങിന്റെ മുകളില്‍ കയറി തെങ്ങിന്റെ തല വെട്ടിയിട്ടു. ഇനിയാണ് പണി വരുന്നത്. കഷണങ്ങളായി തെങ്ങ് വെട്ടി താഴെയിറക്കണം. ആദ്യപടിയായി ഏറ്റവും മുകളിലത്തെ കഷണത്തില്‍ (മുറിക്കാന്‍ പോഗുന്ന) കയര്‍ കെട്ടി. അതിന്റെ അറ്റം അടുത്തുള്ള മാവിന്റെ " Y " പോലുള്ള കൊമ്പിന്റെ ഇടയില്‍ കൂടി ഇട്ടു മാവിന്റെ താഴെ നില്‍ക്കുന്ന ഭുവനന്‍ ചേട്ടന്റെ കയ്യിലേക്ക് കൊടുത്തു. ഭുവനന്‍ ചേട്ടനോട് കെട്ടുവാന്‍ പറഞ്ഞു. ബുദ്ധിശാലിയായ ഭുവനന്ചെട്ടന്‍ കയര്‍ മാവില്‍ കെട്ടാതെ തന്‍റെ അരയില്‍ കെട്ടി.

മരം പകുതി വെട്ടിയിട്ട് താഴെ വന്നു അഡ്ജസ്റ്റ് ചെയ്തു വീഴ്തുവാനായിരുന്നു ദാസന്‍ ചേട്ടന്‍റെ ഐഡിയ. മരം വെട്ടി പകുതിയാക്കി ദാസേട്ടന്‍ താഴെയിര്ങ്ങിയപ്പോള്‍ തന്നെ ഭുവനന്‍ ചേട്ടന്‍ കയറില്‍ പിടിച്ചു വലിച്ചു. തെങ്ങ് മുറിഞ്ഞു വീണു ഒപ്പം ഭുവനന്‍ ചെടന്‍ സുപെര്‍മാന്‍ പോലെ ആകാശത്തിലേക്ക് പറന്നു . " Y " കൊമ്ബിന്റെ ഇടയിലൂടെ ജെറ്റ് വിട്ട പോലെ ഭുവനന്‍ ചേട്ടന്‍ പറന്നു . ഒടുവില്‍ അതി സാഹസികമായ ആ യാത്ര അടുത്തുള്ള കൈതക്കൂടില്‍ ലാന്‍ഡ്‌ ചെയ്തു.

പിറ്റേ ദിവസം ഡിസ്ക് തെറ്റി ആശുപത്രിയില്‍ കിടക്കുന്ന ഭുവനന്‍ ചേട്ടനെ കാണാന്‍ ദാസേട്ടന്‍ എത്തി. ദാസേട്ടന്‍ പറഞ്ഞു , " ഇപ്പോള്‍ മനസ്സിലായോ മരം വെട്ടലിനു experiance സര്‍ട്ടിഫിക്കറ്റ് വേണമോയെന്ന് ?"
ഒരു നെടുവീര്‍പ്പോട് കൂടി ഭുവനന്‍ ചേട്ടന്‍ കയ്യിലെ കൈത മുള്ളുകള്‍ എടുത്തുകളഞ്ഞു കൊണ്ടിരുന്നു....

Monday, December 6, 2010

ambalanada

അമ്പലനട
ഞാന്ജീവിതത്തില്ആദ്യമായിട്ടെഴുതുന്ന ഒരു ബ്ലോഗ്ഗാണിത്. അതുകൊണ്ട് തന്നെ ഞാനെ എന്റെ എല്ലാമെല്ലാമായ അമ്പലനടയെ കുറിച്ച് തന്നെ എഴുതാം.
അമ്പലനടയെകുറിച്ച് പറയുമ്പോള്മനസ്സില്ദുഖവും സന്തോഷവും പിന്നെ എന്തോ ഒരു നഷ്ടബോധവും വരുന്നു. അതെ ഞങ്ങളുടെ സ്വന്തം അമ്പലനട. എത്രയെത്ര കളികള്‍, കിഞ്ചനവര്ത്തമാനങ്ങള്‍. അമ്പലനടയില്എത്രപേര്എന്നില്ല, എല്ലാവരും നല്ല രീതിയില്കളിച്ചു പോന്നിരുന്നു. അമ്പലനടയില്കളിച്ചു വളര്ന്ന പലരും ഇന്ന് മറ്റു ക്ലബുകളില്കളിക്കുന്നു. അമ്പലനട എന്ന് പേര് വീണത്മറ്റൊന്നും കൊണ്ടായിരുന്നില്ല. തകരംകുന്നത്ത് അമ്പലത്തിന്റെ മുന്നിലായിരുന്നു ഞങ്ങളുടെ കളിസ്ഥലം. അതുകൊണ്ടാണ് "അമ്പലനട" എന്ന പേര് വീണത്.
പഴയ അമ്പലനടയെകുറിച്ച് പറയാം. കാലത്ത് 8 മണി കഴിയുമ്പോള്അമ്പലനടയില്ഏതെങ്കിലും ഒരു കളിക്കാരന്എത്തും. പിന്നെ ഒരു ചൂളം വിളിയ്ക്കും. പെട്ടന് ചൂളം വിളി കേള്ക്കാന്കാത്തിരുന്നത്പോലെ നാല് ചുറ്റില്നിന്നും പില്ലെര്സ് പാഞ്ഞെത്തും. പിന്നെ സ്ടംപ് കുത്തലായി, ടീം ഇടലായി, അങ്ങനെ കളി തുടങ്ങും. പിന്നെ കൊതിയെടുക്കാന്സ്പെഷ്യലിസ്റ്റുകള്ഓരോ ടീമിലും ഉണ്ടാവും. ഒരു ടീമില്ഗോപുടാനാനെങ്കില്മറ്റേ ടീമില്മാധവനായിരിക്കും . ഇവര്രണ്ടുപെരുമാണ് ടീമുകളെ നയിക്കുന്നത്. നയിക്കുക എന്നുപറഞ്ഞാല്ഒരു വാശിപുറത്താണ് കളി. വിട്ടു കൊടുക്കാന്‍ 2 ടീമും തയ്യാറല്ലാത്ത മത്സരം.
ക്രിക്കറ്റ്കളിയ്ക്കിടയില്ഞങ്ങള്ക്ക് പല അന്ധവിശ്വാസങ്ങളും ഉണ്ടായിരുന്നു. അന്ധമായ വിശ്വാസങ്ങള്എന്നൊന്നും പറയാന്കഴിയില്ലെങ്കിലും ആരും വിശ്വസിച്ചു പോകും. അതെന്തായിരുന്നു എന്നുവച്ചാല്കുട്ടേട്ടന്അമ്പലനടയില്കൂടി കടന്നു പോഗുമ്പോള്അപ്പോള്ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ബാറ്റ്സ്മാന്ഔട്ട്ആകും എന്ന്. കാരണം എന്നും കുട്ടേട്ടന്അത് വഴി കടന്നു പോകുംബോഴോക്കെയും അതുപോലെ സംഭവിക്കാരുണ്ടായിരുന്നു. അങ്ങനെ പല ബാറ്റ്സ്മാനും കുട്ടേട്ടന്വരുമ്പോല്ല് ബാറ്റ് ചെയ്യാതെ മാറി നില്ക്ക്കും . കുട്ടേട്ടന്വീടിലേക്ക്കയറിയിട്ടേ ബാറ്റ്സ്മാന്ബാറ്റ് ചെയ്യാന്ഇറങ്ഗാരുണ്ടായിരുന്നുല്ലു.
ക്രിക്കറ്റ്കളി കഴിയാറാകുമ്പോല്ല് തോല്കാരായ ടീമിലെ കളിക്കാര്അവരവരുടെ വീടിലേക്കുള്ള വഴിയുടെ അരികെ ഫീല്ടു ചെയ്യും . തോറ്റു എന്ന് മനസ്സിലാവുമ്പോള്വീടിലേക്ക്ഒരൊറ്റ ഓട്ടമാണ്. ചിലര്‍ ( മാധവന്‍ ) സ്വന്തം വീടുകളിലേക്ക് പോകാറുള്ളത് അനേകം കിലോമീടരുകള്താണ്ടിയാണ്. കാരണം, തോറ്റാല്അമ്പലനടയില്നിന്നും നല്ല കൂവല്കേള്ക്കും . വെറും കൂവല്അല്ല. തോറ്റ ടീമിലെ ആരെയാണോ കിട്ടുന്നത് അയാളെ വട്ടം ചേര്ന്ന് കൂവും.
അമ്പലനടയിലെ ക്രിക്കറ്റിനു പല പ്രത്യേകതകളും ഉണ്ടായിരുന്നു. ക്രിക്കറ്റ്കളിയ്കിടയില്ചിലര്വേലി ചാടി വീടിലെയ്കു പോകും. വീട്ടില്നിന്നും പൊരിച്ച മീന്‍ , ഉപ്പേരി, മുറുക്ക്, ലൂപിക്ക, മാങ്ങ മുതലായവ കീശയിലാക്കി തിരിച്ചു വരും . കളിയ്കിടയില്പിന്നെ നല്ല തീറ്റയാണ്. പിന്നെ അമ്പലക്കുളത്തില്ല് പന്ത് പോയാല്കല്ലെറിഞ്ഞു പന്ത് ഒരു തീരതെത്തിക്കുക, പന്തടിച്ചു മാങ്ങ വീഴ്ത്തുക മുതലായ മറ്റു രസങ്ങള്വേറെ .
അമ്പലനടയിലെ വിശേഷങ്ങള്പറഞ്ഞാല്തീരാത്ത അത്ര തന്നെയുണ്ട്. അതൊക്കെ ഇനിയുള്ള ബ്ലോഗ്ഗുകളില്ല് പറയാം . ഏന്തായാലും നിര്ത്തട്ടെ. അമ്പലനടയില്പോയിട്ടു വരാം...........................