Monday, December 6, 2010

ambalanada

അമ്പലനട
ഞാന്ജീവിതത്തില്ആദ്യമായിട്ടെഴുതുന്ന ഒരു ബ്ലോഗ്ഗാണിത്. അതുകൊണ്ട് തന്നെ ഞാനെ എന്റെ എല്ലാമെല്ലാമായ അമ്പലനടയെ കുറിച്ച് തന്നെ എഴുതാം.
അമ്പലനടയെകുറിച്ച് പറയുമ്പോള്മനസ്സില്ദുഖവും സന്തോഷവും പിന്നെ എന്തോ ഒരു നഷ്ടബോധവും വരുന്നു. അതെ ഞങ്ങളുടെ സ്വന്തം അമ്പലനട. എത്രയെത്ര കളികള്‍, കിഞ്ചനവര്ത്തമാനങ്ങള്‍. അമ്പലനടയില്എത്രപേര്എന്നില്ല, എല്ലാവരും നല്ല രീതിയില്കളിച്ചു പോന്നിരുന്നു. അമ്പലനടയില്കളിച്ചു വളര്ന്ന പലരും ഇന്ന് മറ്റു ക്ലബുകളില്കളിക്കുന്നു. അമ്പലനട എന്ന് പേര് വീണത്മറ്റൊന്നും കൊണ്ടായിരുന്നില്ല. തകരംകുന്നത്ത് അമ്പലത്തിന്റെ മുന്നിലായിരുന്നു ഞങ്ങളുടെ കളിസ്ഥലം. അതുകൊണ്ടാണ് "അമ്പലനട" എന്ന പേര് വീണത്.
പഴയ അമ്പലനടയെകുറിച്ച് പറയാം. കാലത്ത് 8 മണി കഴിയുമ്പോള്അമ്പലനടയില്ഏതെങ്കിലും ഒരു കളിക്കാരന്എത്തും. പിന്നെ ഒരു ചൂളം വിളിയ്ക്കും. പെട്ടന് ചൂളം വിളി കേള്ക്കാന്കാത്തിരുന്നത്പോലെ നാല് ചുറ്റില്നിന്നും പില്ലെര്സ് പാഞ്ഞെത്തും. പിന്നെ സ്ടംപ് കുത്തലായി, ടീം ഇടലായി, അങ്ങനെ കളി തുടങ്ങും. പിന്നെ കൊതിയെടുക്കാന്സ്പെഷ്യലിസ്റ്റുകള്ഓരോ ടീമിലും ഉണ്ടാവും. ഒരു ടീമില്ഗോപുടാനാനെങ്കില്മറ്റേ ടീമില്മാധവനായിരിക്കും . ഇവര്രണ്ടുപെരുമാണ് ടീമുകളെ നയിക്കുന്നത്. നയിക്കുക എന്നുപറഞ്ഞാല്ഒരു വാശിപുറത്താണ് കളി. വിട്ടു കൊടുക്കാന്‍ 2 ടീമും തയ്യാറല്ലാത്ത മത്സരം.
ക്രിക്കറ്റ്കളിയ്ക്കിടയില്ഞങ്ങള്ക്ക് പല അന്ധവിശ്വാസങ്ങളും ഉണ്ടായിരുന്നു. അന്ധമായ വിശ്വാസങ്ങള്എന്നൊന്നും പറയാന്കഴിയില്ലെങ്കിലും ആരും വിശ്വസിച്ചു പോകും. അതെന്തായിരുന്നു എന്നുവച്ചാല്കുട്ടേട്ടന്അമ്പലനടയില്കൂടി കടന്നു പോഗുമ്പോള്അപ്പോള്ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ബാറ്റ്സ്മാന്ഔട്ട്ആകും എന്ന്. കാരണം എന്നും കുട്ടേട്ടന്അത് വഴി കടന്നു പോകുംബോഴോക്കെയും അതുപോലെ സംഭവിക്കാരുണ്ടായിരുന്നു. അങ്ങനെ പല ബാറ്റ്സ്മാനും കുട്ടേട്ടന്വരുമ്പോല്ല് ബാറ്റ് ചെയ്യാതെ മാറി നില്ക്ക്കും . കുട്ടേട്ടന്വീടിലേക്ക്കയറിയിട്ടേ ബാറ്റ്സ്മാന്ബാറ്റ് ചെയ്യാന്ഇറങ്ഗാരുണ്ടായിരുന്നുല്ലു.
ക്രിക്കറ്റ്കളി കഴിയാറാകുമ്പോല്ല് തോല്കാരായ ടീമിലെ കളിക്കാര്അവരവരുടെ വീടിലേക്കുള്ള വഴിയുടെ അരികെ ഫീല്ടു ചെയ്യും . തോറ്റു എന്ന് മനസ്സിലാവുമ്പോള്വീടിലേക്ക്ഒരൊറ്റ ഓട്ടമാണ്. ചിലര്‍ ( മാധവന്‍ ) സ്വന്തം വീടുകളിലേക്ക് പോകാറുള്ളത് അനേകം കിലോമീടരുകള്താണ്ടിയാണ്. കാരണം, തോറ്റാല്അമ്പലനടയില്നിന്നും നല്ല കൂവല്കേള്ക്കും . വെറും കൂവല്അല്ല. തോറ്റ ടീമിലെ ആരെയാണോ കിട്ടുന്നത് അയാളെ വട്ടം ചേര്ന്ന് കൂവും.
അമ്പലനടയിലെ ക്രിക്കറ്റിനു പല പ്രത്യേകതകളും ഉണ്ടായിരുന്നു. ക്രിക്കറ്റ്കളിയ്കിടയില്ചിലര്വേലി ചാടി വീടിലെയ്കു പോകും. വീട്ടില്നിന്നും പൊരിച്ച മീന്‍ , ഉപ്പേരി, മുറുക്ക്, ലൂപിക്ക, മാങ്ങ മുതലായവ കീശയിലാക്കി തിരിച്ചു വരും . കളിയ്കിടയില്പിന്നെ നല്ല തീറ്റയാണ്. പിന്നെ അമ്പലക്കുളത്തില്ല് പന്ത് പോയാല്കല്ലെറിഞ്ഞു പന്ത് ഒരു തീരതെത്തിക്കുക, പന്തടിച്ചു മാങ്ങ വീഴ്ത്തുക മുതലായ മറ്റു രസങ്ങള്വേറെ .
അമ്പലനടയിലെ വിശേഷങ്ങള്പറഞ്ഞാല്തീരാത്ത അത്ര തന്നെയുണ്ട്. അതൊക്കെ ഇനിയുള്ള ബ്ലോഗ്ഗുകളില്ല് പറയാം . ഏന്തായാലും നിര്ത്തട്ടെ. അമ്പലനടയില്പോയിട്ടു വരാം...........................