അമ്പലനട
ഞാന്‍ ജീവിതത്തില്‍ ആദ്യമായിട്ടെഴുതുന്ന ഒരു ബ്ലോഗ്ഗാണിത്. അതുകൊണ്ട് തന്നെ ഞാനെ എന്റെ എല്ലാമെല്ലാമായ അമ്പലനടയെ കുറിച്ച് തന്നെ എഴുതാം.
അമ്പലനടയെകുറിച്ച് പറയുമ്പോള്‍ മനസ്സില്‍ ദുഖവും സന്തോഷവും പിന്നെ എന്തോ ഒരു നഷ്ടബോധവും വരുന്നു. അതെ ഞങ്ങളുടെ സ്വന്തം അമ്പലനട. എത്രയെത്ര കളികള്‍, കിഞ്ചനവര്ത്തമാനങ്ങള്. അമ്പലനടയില്‍ എത്രപേര്‍ എന്നില്ല, എല്ലാവരും നല്ല രീതിയില്‍ കളിച്ചു പോന്നിരുന്നു. അമ്പലനടയില്‍ കളിച്ചു വളര്‍ന്ന പലരും ഇന്ന് മറ്റു ക്ലബുകളില്‍ കളിക്കുന്നു. അമ്പലനട എന്ന് പേര് വീണത് മറ്റൊന്നും കൊണ്ടായിരുന്നില്ല. തകരംകുന്നത്ത് അമ്പലത്തിന്റെ മുന്നിലായിരുന്നു ഞങ്ങളുടെ കളിസ്ഥലം. അതുകൊണ്ടാണ് "അമ്പലനട" എന്ന പേര് വീണത്.
പഴയ അമ്പലനടയെകുറിച്ച് പറയാം. കാലത്ത് 8 മണി കഴിയുമ്പോള്‍ അമ്പലനടയില്‍ ഏതെങ്കിലും ഒരു കളിക്കാരന് എത്തും. പിന്നെ ഒരു ചൂളം വിളിയ്ക്കും. പെട്ടന് ഈ ചൂളം വിളി കേള്‍ക്കാന്‍ കാത്തിരുന്നത്പോലെ നാല് ചുറ്റില്‍ നിന്നും പില്ലെര്സ് പാഞ്ഞെത്തും. പിന്നെ സ്ടംപ് കുത്തലായി, ടീം ഇടലായി, അങ്ങനെ കളി തുടങ്ങും. പിന്നെ കൊതിയെടുക്കാന് സ്പെഷ്യലിസ്റ്റുകള്‍ ഓരോ ടീമിലും ഉണ്ടാവും. ഒരു ടീമില്‍ ഗോപുടാനാനെങ്കില് മറ്റേ ടീമില്‍ മാധവനായിരിക്കും . ഇവര്‍ രണ്ടുപെരുമാണ് ടീമുകളെ നയിക്കുന്നത്. നയിക്കുക എന്നുപറഞ്ഞാല്‍ ഒരു വാശിപുറത്താണ് കളി. വിട്ടു കൊടുക്കാന്‍ 2 ടീമും തയ്യാറല്ലാത്ത മത്സരം.
ഈ ക്രിക്കറ്റ് കളിയ്ക്കിടയില്‍ ഞങ്ങള്‍ക്ക് പല അന്ധവിശ്വാസങ്ങളും ഉണ്ടായിരുന്നു. അന്ധമായ വിശ്വാസങ്ങള്‍ എന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും ആരും വിശ്വസിച്ചു പോകും. അതെന്തായിരുന്നു എന്നുവച്ചാല്‍ കുട്ടേട്ടന് അമ്പലനടയില്‍ കൂടി കടന്നു പോഗുമ്പോള്‍ അപ്പോള്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ബാറ്റ്സ്മാന് ഔട്ട് ആകും എന്ന്. കാരണം എന്നും കുട്ടേട്ടന് അത് വഴി കടന്നു പോകുംബോഴോക്കെയും അതുപോലെ സംഭവിക്കാരുണ്ടായിരുന്നു. അങ്ങനെ പല ബാറ്റ്സ്മാനും കുട്ടേട്ടന് വരുമ്പോല്ല് ബാറ്റ് ചെയ്യാതെ മാറി നില്ക്ക്കും . കുട്ടേട്ടന് വീടിലേക്ക് കയറിയിട്ടേ ബാറ്റ്സ്മാന് ബാറ്റ് ചെയ്യാന്‍ ഇറങ്ഗാരുണ്ടായിരുന്നുല്ലു.
ക്രിക്കറ്റ് കളി കഴിയാറാകുമ്പോല്ല് തോല്കാരായ ടീമിലെ കളിക്കാര്‍ അവരവരുടെ വീടിലേക്കുള്ള വഴിയുടെ അരികെ ഫീല്ടു ചെയ്യും . തോറ്റു എന്ന് മനസ്സിലാവുമ്പോള്‍ വീടിലേക്ക് ഒരൊറ്റ ഓട്ടമാണ്. ചിലര്‍ ( മാധവന് ) സ്വന്തം വീടുകളിലേക്ക് പോകാറുള്ളത് അനേകം കിലോമീടരുകള് താണ്ടിയാണ്. കാരണം, തോറ്റാല്‍ അമ്പലനടയില്‍ നിന്നും നല്ല കൂവല്‍ കേള്‍ക്കും . വെറും കൂവല്‍ അല്ല. തോറ്റ ടീമിലെ ആരെയാണോ കിട്ടുന്നത് അയാളെ വട്ടം ചേര്‍ന്ന് കൂവും.
അമ്പലനടയിലെ ക്രിക്കറ്റിനു പല പ്രത്യേകതകളും ഉണ്ടായിരുന്നു. ക്രിക്കറ്റ് കളിയ്കിടയില് ചിലര്‍ വേലി ചാടി വീടിലെയ്കു പോകും. വീട്ടില്‍ നിന്നും പൊരിച്ച മീന്‍ , ഉപ്പേരി, മുറുക്ക്, ലൂപിക്ക, മാങ്ങ മുതലായവ കീശയിലാക്കി തിരിച്ചു വരും . കളിയ്കിടയില് പിന്നെ നല്ല തീറ്റയാണ്. പിന്നെ അമ്പലക്കുളത്തില്ല് പന്ത് പോയാല്‍ കല്ലെറിഞ്ഞു പന്ത് ഒരു തീരതെത്തിക്കുക, പന്തടിച്ചു മാങ്ങ വീഴ്ത്തുക മുതലായ മറ്റു രസങ്ങള്‍ വേറെ .
അമ്പലനടയിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരാത്ത അത്ര തന്നെയുണ്ട്. അതൊക്കെ ഇനിയുള്ള ബ്ലോഗ്ഗുകളില്ല് പറയാം . ഏന്തായാലും നിര്‍ത്തട്ടെ. അമ്പലനടയില്‍ പോയിട്ടു വരാം...........................